---
title: "ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരമ്പരാഗത നെല്‍കൃഷി നടീല്‍ ഉത്സവം നടന്നു"
english_title: "Balushery Block Panchayat Traditional Paddy Planting Festival was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/74252/Balushery -Block -Panchayat- Traditional- Paddy- Planting -Festival- was- held"
published_at: "2022-10-13T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347fa3626eb0_NNNNNNNNNNNNNNNNNNNNN.JPG"
keywords: []
---

# ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരമ്പരാഗത നെല്‍കൃഷി നടീല്‍ ഉത്സവം നടന്നു

> **Lead Summary:** **ബാലുശ്ശേരി**: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരമ്പരാഗത നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി നടക്കുന്ന നടീല്‍ ഉത്സവം ബാലുശ്ശേരി പഞ്ചായത്തിലെ ത്രിവേണി പാടശേഖരത്തില്‍ കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി**: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പരമ്പരാഗത നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി നടക്കുന്ന നടീല്‍ ഉത്സവം ബാലുശ്ശേരി പഞ്ചായത്തിലെ ത്രിവേണി പാടശേഖരത്തില്‍ കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.കെ.അനിത അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു.

എം കെ.വനജ, റംല മാടാംവള്ളികുന്നത്ത്, സബിത പൂക്കോത്ത്, നഫീസ, സഹീര്‍, എം സി. മിനി. എന്നിവര്‍ സംസാരിച്ചു

വൈസ് പ്രസിഡന്റ്  ടിഎം. ശശി സ്വാഗതവും ബാലുശ്ശേരി കൃഷി ഓഫീസര്‍ എം. വിധു നന്ദിയും പറഞ്ഞു.

ജഗന്നാഥ്, തുളസി ബോഗ്, രാംലി, ആസാം ബ്ലാക്ക്, കാക്കിശാല, കറുവാച്ചി, ക്ലീറോ, രക്തശാലി, തുടങ്ങി 12 ഇനം നെല്‍വിത്തുകള്‍ 6 ഏക്കറിലായാണ് കൃഷി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/74252/Balushery -Block -Panchayat- Traditional- Paddy- Planting -Festival- was- held)